ഭാഷ തിരഞ്ഞെടുക്കുക: മലയാളം | ENGLISH

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

തൃശ്ശൂർ - കൃഷി വിജ്ഞാന കേന്ദ്രം - മാടക്കത്തറ പഞ്ചായത്തിലെ ന്യൂട്രി സ്മാർട്ട് വില്ലേജ് രണ്ടാം ഘട്ടത്തിലേക്ക്

Fri, 26/02/2021 - 3:56pm -- KVK Thrissur

തൃശൂർ കൃഷിവിജ്ഞാനകേന്ദ്രത്തിന്റെയും മാടക്കത്തറ പഞ്ചായത്ത് പതിനൊന്നാം വാർഡ്
വികസന സമിതിയുടെയും ആഭിമുഖ്യത്തിൽ മാടക്കത്തറ പഞ്ചായത്തിൽ പനഞ്ചകം വാർഡിൽ (പതിനൊന്നാം വാർഡിൽ) ന്യൂട്രി സ്മാർട്ട് വില്ലേജ് പ്രകാരം നടപ്പിലാക്കിയ പോഷകത്തോട്ടങ്ങൾ രണ്ടാം ഘട്ടത്തിലേക്ക്.
ഗുണമേന്മയും പോഷകം നിറഞ്ഞതുമായ ആഹാരം എല്ലാവർക്കും ലഭ്യമാക്കുക, വീട്ടുവളപ്പിൽ വിഷരഹിതമായ പഴം – പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ നടത്തുന്ന പദ്ധതിയാണിത്.ഈ പദ്ധതി മാടക്കത്തറ പഞ്ചായത്ത്മുഴുവൻ വ്യാപിപ്പിച്ചു മാടക്കത്തറ പഞ്ചായത്തിനെ സംസ്ഥാനത്തിലെ ആദ്യ ന്യൂട്രി സ്മാർട്ട് പഞ്ചായത്ത് ആയി മാറ്റാനുള്ള കർമ്മ പരിപാടികൾക്ക് മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഇന്ദിര മോഹൻ തുടക്കം കുറിച്ചിട്ടുണ്ട്.
ന്യൂട്രി സ്മാർട്ട് വില്ലേജ് പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്‌ഘാടനം 24.02.2021 നു തൃശൂർ കൃഷിവിജ്ഞാനകേന്ദ്രം മേധാവി ഡോക്ടര്‍ സുമ നായരും മാടക്കത്തറ പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ ശ്രീമതി. സോഫി സോജനും ചേർന്ന് പച്ചക്കറി തൈകൾ വിതരണം ചെയ്തുകൊണ്ട് നിർവ്വഹിച്ചു. പ്രസ്തുതപരിപാടിയിൽ സി ഡി എസ് ചെയർ പേഴ്സൺ ശ്രിമതി ലിസി ജോയ് കർഷകരെ അഭിസംബോധനചെയ്തു. കെ വി കെ ശാസ്ത്രജ്ഞരായ ശ്രീമതി ഷമീന എസ്, ശ്രിമതി ആരതി ബാലകൃഷ്ണന്‍, ഡോ. ഡിക്‌റ്റോ ജോസ് എന്നിവർ കർഷകർക്ക് വേണ്ട നിർദ്ദേശങ്ങൾ നല്കുസകയും തിരഞ്ഞെടുത്ത കുടുംബാംഗങ്ങൾക്ക് അടുക്കളത്തോട്ടം നിർമ്മാണത്തിന്ആവശ്യമായപച്ചക്കറിതൈകളുംമുരിങ്ങ തൈയും ട്രൈക്കോഡെർമ ജൈവവളവുംനൽകുകയും ചെയ്തു.ഇതിനോടൊപ്പം തന്നെ ധാ ന്യങ്ങളുടെയും പയർ വർഗ്ഗ വിളകളുടെയും ഉപയോഗം വർദ്ധിപ്പിക്കാനായി മൈക്രോ – ഗ്രീൻ പദ്ധതിയും ( വിത്തുകൾ മുളപ്പിച്ചും തൈകളാക്കിയും ആഹാരത്തില്‍ ഉൾപ്പെടുത്തുന്ന രീതി) ആരംഭിച്ചു.

Switch Language

Translations

English Arabic French German Hindi Italian Russian Spanish

Address

Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2370019