ഭാഷ തിരഞ്ഞെടുക്കുക: മലയാളം | ENGLISH

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

കൃഷി വിജ്ഞാന കേന്ദ്രം, തൃശ്ശൂര്‍ -കർഷകദിനാചരണം - സെമിനാർ “നെൽകൃഷിയിലെ മുന്നൊരുക്കങ്ങൾ” - തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ജില്ലാതല "നെൽകൃഷിയിലെ വിർച്യുൽ കർഷക വയൽ വിദ്യാലയം" പരിപാടിയുടെ ഉദ്ഘാടനം -17.08.2021

Wed, 18/08/2021 - 12:03am -- KVK Thrissur

തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ജില്ലാതല "നെൽകൃഷിയിലെ വിർച്യുൽ കർഷക വയൽ വിദ്യാലയം" പരിപാടിയുടെ ഉദ്ഘാടനം, തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും സംസ്ഥാന കൃഷി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ അരിമ്പൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീമതി. സ്മിത അജയകുമാർ, അരിമ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിർവ്വഹിച്ചു. കർഷകരുടെ വയലിടങ്ങളിൽവെച്ചു സംഘടിപ്പിക്കുന്ന വയൽ വിദ്യാലയങ്ങൾക്ക് കോവിഡ് തടസ്സം സൃഷ്ടിച്ചപ്പോൾ, അതിനൊരു പ്രതിവിധിയെന്നോണം നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഈ വയൽ വിദ്യാലയങ്ങൾ ഓൺലൈൻ ആയി നടത്തി, ജില്ലയിലെ എല്ലാ നെൽ കർഷകർക്കും ഉപകാരപ്രദമാക്കിത്തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യത്തെ പാഠമായ "നെൽകൃഷിയിലെ മുന്നൊരുക്കങ്ങൾ" എന്ന വിഷയത്തിൽ കാർഷിക സർവ്വകലാശാല റിട്ടയേർഡ് പ്രൊഫസർ ഡോ. പി. എസ്സ്. ജോൺ അരിമ്പൂരിൽ വെച്ച് ക്‌ളാസ് നടത്തുകയും, അതിൽ ഗൂഗിൾ മീറ്റ് എന്ന ഓൺലൈൻ മാർഗ്ഗം വഴി ജില്ലയിലെ പലഭാഗങ്ങളിലുള്ള കർഷകർ പങ്കെടുക്കുകയും ചെയ്തു. കൃഷി വിജ്ഞാന കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസ്സർ, ഡോ ദീപ ജെയിംസ് സ്വാഗതം അര്പ്പി്ച്ച ചടങ്ങിൽ തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോർഡിനേറ്റർ ഡോ സുമ നായർ പദ്ധതി വിശദീകരിക്കുകയും, ശ്രീമതി ലക്ഷ്മി മോഹൻ, കൃഷി ഓഫീസർ ആശംസകൾ അർപ്പിക്കുകയും ശ്രീമതി ആരതി ബാലകൃഷ്ണൻ, അസിസ്റ്റന്റ് പ്രൊഫസ്സർ നന്ദി പറയുകയും ചെയ്തു.

Switch Language

Translations

English Arabic French German Hindi Italian Russian Spanish

Address

Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2370019